റായ്പുർ: ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ വെറും ഊഹാപോഹങ്ങളുടെ പേരിലാണ് കേസെടുത്തതെന്ന് എൻഐഎ കോടതി. ഇവർക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി. മലയാളികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ്, ഇവർക്കൊപ്പം അറസ്റ്റിലായ ആദിവാസി യുവാവ് സുഖ്മാൻ മണ്ഡവി എന്നിവർക്ക് ജാമ്യം അനുവദിച്ചു പുറത്തുവന്ന വിധിപ്പകർപ്പിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. അതുപോലെ കേസ് ഡയറിയിൽനിന്ന് ഇക്കാര്യം വ്യക്തമാണെന്നും കോടതി പറഞ്ഞു. ഇരുവർക്കുമെതിരെ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കു തെളിവു കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കുന്നുവെന്നാണ് ഛത്തിസ്ഗഡിലെ […]