റായ്പുർ: കന്യാസ്ത്രീകളുടെ മോചനത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി രാജീവ് ചന്ദ്രശഖറും ഇടത് എംപിമാരും കസറുന്നു. മൂന്നു ദിവസം മുൻപ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കിൽ കന്യാസ്ത്രീകളുടെ ജയിൽ മോചനം നേരത്തെ നടക്കുമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോടു പറഞ്ഞു. കന്യാസ്ത്രീകളെ ജയിലിൽ നിന്നെത്തിച്ച വിശ്വദീപ് കോൺവെന്റിൽ അവരെ കണ്ട ശേഷം പുറത്തിറങ്ങുമ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖർ പ്രതിപക്ഷത്തിനെതിരെ സംസാരിച്ച് രംഗത്തെത്തിയത്. ‘‘മൂന്നു ദിവസം മുൻപ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കിൽ ഈ ജയിൽ മോചനം നേരത്തെ നടക്കുമായിരുന്നു. അതിലൊരു സംശയവുമില്ല. ആഭ്യന്തര മന്ത്രി […]