പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. മുൻ പ്രിൻസിപ്പൾ ജോയ്സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് അധ്യാപകർക്കെതിരെ കേസെടുത്തിട്ടുളളത്. അതേസമയം ഈ സ്കൂളിൽ കുട്ടികൾക്കെതിരെ പ്രാകൃത ശിക്ഷാ രീതികളാണ് നിലനിന്നിരുന്നതെന്നും ആരോപണമുണ്ട്. കുട്ടികളുടെ മുഖം തേയ്ക്കാത്ത ചുമരിൽ ഉരയ്ക്കുക, ഒന്നാം ക്ലാസ് വിദ്യാർഥിയെ പുറത്തുനിർത്തുക, മാർക്ക് കുറഞ്ഞതിന്റെ പേരിൽ ക്ലാസ് മാറ്റുക, […]