തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻറെ സർക്കുലർ പുറത്ത്. സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സിൻഡിക്കേറ്റ് അംഗങ്ങൾക്കു അധികാരമില്ല. വൈസ് ചാൻസിലർ വിളിക്കുന്നതോ അധികാരപ്പെടുത്തുന്നതോ ആയ യോഗത്തിന് മാത്രമേ അതിന് അധികാരം ഉള്ളൂ. കൂടാതെ ജീവനക്കാരെ വിളിച്ചു വരുത്താൻ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് അധികാരമില്ല, ഫയൽ വിളിച്ചു വരുത്താനോ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ അധികാരമില്ല, വ്യക്തിഗതമായി സിൻഡിക്കേറ്റ് അംഗങ്ങൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും ഉത്തരവുകളോ ജീവനക്കാർ അംഗീകരിക്കേണ്ട അത്തരം നടപടികൾ ഉണ്ടായാൽ വൈസ് ചാൻസിലറെ […]