കൊച്ചി: പെൺകുട്ടിയുടെ ബെസ്റ്റി ആരെന്നതിനെച്ചൊല്ലി ക്ലാസ്മുറിയിൽ നടന്ന തർക്കം ഒടുവിൽ കയ്യാങ്കളിയിലും പോലീസ് സ്റ്റേഷൻ വരേയുമെത്തി. മുളന്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരമറ്റത്തെ എയ്ഡഡ് സ്കൂളിലായിരുന്നു പ്ലസ് വൺ വിദ്യാർഥികളുടെ ബെസ്റ്റിക്കായുള്ള തമ്മിലടി. ക്ലാസ് മുറിയിൽ വാതിൽ അടിച്ചിട്ടായിരുന്നു തലയോലപ്പറമ്പ്, അരയങ്കാവ് സ്വദേശികളായ വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഭവം കൂട്ടംകൂടിനിന്ന വിദ്യാർഥികളിലൊരാൾ മൊബൈൽ ഫോണിൽ പകർത്തി. ദൃശ്യങ്ങളിൽ വിദ്യാർഥിയുടെ തല പിടിച്ചുവച്ച് ആവർത്തിച്ച് ഇടിക്കുന്നതും സഹപാഠികൾ ചുറ്റും കൂടിനിന്ന് ആക്രോശിക്കുന്നതും അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ […]