തിരുവനന്തപുരം: സർക്കാർ ആർക്കെങ്കിലും സഹായധനം കൊടുക്കുന്നതിനു താൻ എതിരല്ലെന്നും മുൻപരിചയമില്ലാത്തവർക്കു സിനിമ എടുക്കാൻ പണം നൽകുമ്പോൾ അതിനു മുൻപ് അവർക്കു കൃത്യമായ പരിശീലനം നൽകണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പട്ടികജാതി, പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ പണം വെറുതെ കൊടുക്കരുതെന്ന് സിനിമാ കോൺക്ലേവിന്റെ സമാപനച്ചടങ്ങിൽ അടൂർ പറഞ്ഞത് ഏറെ വിവാദമായിരുന്നു. അതിനെതിരെ മനുഷ്യാവകാശ പ്രവർത്തകൻ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അടൂരിന്റെ വിശദീകരണം. സിനിമയെന്ന മാധ്യമത്തെക്കുറിച്ച് അറിയാതെ എത്തുന്നവർ പണം വാങ്ങി ക്യാമറാമാന്മാരുടെ […]