ആലപ്പുഴ: പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ യുവാവിനെ കുത്തിപ്പരുക്കേൽപിച്ചത് ദീർഘകാലത്തെ ആസൂത്രണത്തിനു ശേഷമെന്ന് പോലീസ്. കുത്തേറ്റ കണ്ണൂർ സ്വദേശി റിയാസ് പ്രതികളിലൊരാളായ തിരുവനന്തപുരം പറമുകൾ ശിവാലയം സിബിയുടെ കാമുകിയായ പത്തൊൻപതുകാരിയെ ഊട്ടിയിൽ വച്ച് പീഡിപ്പിച്ചതിലുള്ള പ്രതികാരമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസിനു പ്രതികൾ നൽകിയ മൊഴി. ഈ യുവതിയുടെ പേരിൽ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുണ്ടാക്കി റിയാസുമായി സൗഹൃദം സ്ഥാപിച്ച് ആലപ്പുഴയിലേക്കു വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഊട്ടിയിൽ വിദ്യാർഥിയായ യുവതിയുടെ മാല അവിടെ വച്ചു […]