കൊച്ചി: ബസുകളുടെ മത്സരയോട്ടത്തിനിടയിൽ പെട്ട് കൊച്ചിയിൽ വീണ്ടും ഒരാളുടെ ജീവൻ പൊലിഞ്ഞു. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (41) ആണ് അപകടത്തിൽ മരിച്ചത്. ഭക്ഷണവുമായി പോവുകയായിരുന്ന അബ്ദുൾ സലാമിനെ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ബിസ്മില്ല എന്ന ബസ് ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ സലാമിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു. തിങ്കളാഴ്ച രാവിലെ സൗത്ത് കളമശേരിയിലായിരുന്നു സംഭവം. എറണാകുളത്തുനിന്നു കളമശേരി വഴി ആലുവയിലേക്ക് പോകുന്ന ബസാണ് […]