കൊച്ചി: കൊച്ചിയിൽ വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയ കേസിൽ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇൻഫോ പാർക്ക് പേലീസ് കൊച്ചിയിലെ ലിറ്റ്മസ്7 ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെയാണ് കേസെടുത്തത്. സിഇഒയെ കൂടാതെ സ്ഥാപനത്തിലെ മൂന്ന് പേർക്കെതിരെയും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. നേരത്തെ യുവതി തന്നെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന സിഇഒയുടെ പരാതിയിൽ ആദ്യം യുവതിക്കും ഭർത്താവിനുമെതിരെ സെൻട്രൽ പോലീസ് കേസെടുത്തിരുന്നു. […]