കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ. അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ മഞ്ജുഷ ഹർജി സമർപ്പിച്ചത്. തുടക്കം മുതൽ അന്വേഷണ സംഘം നീങ്ങിയത് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണെന്നു ഹർജിയിൽ പറയുന്നു. പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്. കൺമുന്നിലുള്ള തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീർക്കുകയും ചെയ്തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ ജോൺ എസ്. റാഫ് മുഖേന സമർപ്പിച്ച ഹർജിയിൽ […]