തിരുവനന്തപുരം: ഒരു ദിവസം സർക്കാർ സ്കൂളിൽ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുഞ്ചാക്കോ ബോബൻ വരുന്നത് കുട്ടികൾക്ക് സന്തോഷമാവുകയും ചെയ്യും, കൂടെ സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. താനും ചടങ്ങിൽ പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു. ഒരു ചടങ്ങിൽ പങ്കെടുക്കവേ, ഇപ്പോൾ ജയിലുകളിലാണ് നല്ല ഭക്ഷണം കിട്ടുന്നതെന്നു തോന്നുന്നതായി കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് മന്ത്രി പോസ്റ്റിട്ടത്. ∙ കുഞ്ചാക്കോ ബോബൻ […]