ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്തെ ദുരൂഹത തിരോധാനത്തിൽ ചോദ്യം ചെയ്യൽ കൂടുതൽ ആളുകളിലേക്കു വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം. പ്രതി സെബാസ്റ്റ്യന്റെ മുൻ സുഹൃത്ത് റോസമ്മയെ വിശദമായി ചോദ്യം ചെയ്യും. ആലപ്പുഴ, കോട്ടയം ക്രൈംബ്രാഞ്ച് സംഘങ്ങളാണ് റോസമ്മയെ ചോദ്യം ചെയ്യുക. ചേർത്തലയിൽ കാണാതായ ഐഷ എന്ന സ്ത്രീയുടെ സുഹൃത്ത് കൂടിയാണ് റോസമ്മ. കൂടാതെ സെബാസ്റ്റ്യന്റെ ഭാര്യയെയും വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കും. ഇതിനിടെ സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങളിൽ ഇപ്പോഴും അവ്യക്തതയാണ്. ശരീരഭാഗങ്ങൾക്കൊപ്പം കിട്ടിയ പല്ലാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. […]