ദുബായ്: ദുബായിൽ പാർക്കിങ് ഫീസ് പിരിക്കുന്നത് നിർമിത ബുദ്ധിക്ക് കൈമാറിയിരിക്കുകയാണ്. പാർക്കിങ്ങിന് പണം നൽകിയോ എന്ന് പരിശോധിക്കാൻ ഇനി സ്കാനർ സംവിധാനങ്ങൾ ഒന്നും വേണ്ട. എല്ലാ പരിശോധനയും പണപ്പിരിവും ഇനി എഐ ചെയ്യും.
സാലിക്കും പാർക്കോണിക്കും ദുബായ് ഹോൾഡിങ്സുമായി ചേർന്നാണ് പുതിയ പാർക്കിങ് പണപ്പിരിവ് സംവിധാനം ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച കരാറിൽ മൂന്നു കമ്പനികളും ഒപ്പുവച്ചു. പാർക്കോണിക്സിന്റെ നിയന്ത്രണത്തിലുള്ള 36000 പാർക്കിങ് സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ എഐ സംവിധാനം ഏർപ്പെടുത്തുക.
വ്യാപാര സമുച്ചയങ്ങളാണ് പ്രധാനമായും പാർക്കോണിക്സിന് കീഴിൽ വരുന്നത്.
Also Read: സൗദിയിൽ മയക്കുമരുന്ന് കടത്തിയ കേസിൽ ആറു പേരുടെ വധശിക്ഷ നടപ്പാക്കി
അതേസമയം രാജ്യത്തെ ആദ്യ ഓട്ടണമസ് പാർക്കിങ് സംവിധാനമാണിത്. പാർക്കിങ് സ്ഥലത്തേക്ക് കയറുന്നതും ഇറങ്ങുന്നതും നിരീക്ഷിക്കാൻ എഐ സംവിധാനം ഉണ്ടാകും. പാർക്ക് ചെയ്ത സമയം കണക്കു കൂട്ടി സാലിക്കിൽ നിന്ന് പണം ഈടാക്കും.
The post ദുബായിൽ ഇനി മുതൽ പാർക്കിങ് ഫീസ് എഐ പിരിക്കും appeared first on Express Kerala.