ന്യൂഡൽഹി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ – അമേരിക്ക ബന്ധം ഉലയുന്നതിനിടെ അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ നിറുത്തി വച്ചു എന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ ഇന്ത്യ നിറുത്തി വച്ചു എന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് സത്യമല്ലെന്നാണ് കേന്ദ്ര സർക്കാർ ഇ പ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. റോയിട്ടേഴ്സ് റിപ്പോർട്ട് കെട്ടിച്ചമച്ചതെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പ്രതിരോധ മന്ത്രി രാജ്നാഥ് […]