തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ. താൻ നടത്തിയ സ്പെയിൻ സന്ദർശനത്തെക്കുറിച്ചും, അർജന്റീന ടീമുമായുള്ള ചർച്ചകളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അർജന്റീന ടീം കേരളത്തിൽ സൗഹൃദമത്സരത്തിന് വരില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) ഇതുവരെ അറിയിച്ചിട്ടില്ലെന്നും കരാർ പ്രകാരം 2025 ഒക്ടോബറിലാണ് ടീം എത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. സ്പോൺസർ മാച്ച് ഫീസ് കൈമാറിയതായും, എന്നാൽ സന്ദർശനം 2026-ലേക്ക് മാറ്റണമെന്നുള്ള എഎഫ്എയുടെ ആവശ്യം തള്ളിയിട്ടുണ്ടെന്നും […]