തൃശൂർ: കുന്നംകുളത്ത് കാണിപയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു രോഗിയടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയായ കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കാർ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ കുന്നംകുളത്തെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിലായു പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം. സാന്ദ്രയ്ക്ക് യോഗ്യതയില്ല!! സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് നിർമ്മാണ കമ്പനിക്ക്, കഴിഞ്ഞ 10 വർഷങ്ങളായി […]