തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തി അനർഹമായ നൂറുകണക്കിന് വോട്ടുകൾ ബിജെപി തൃശൂരിൽ ചേർത്തു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ചേലക്കര മണ്ഡലത്തിലെയും മറ്റിങ്ങളിലേയും വോട്ടർമാരെ തൃശൂരുകൊണ്ടുവന്ന് ബിജെപി ചേർത്തുവെന്ന് സുനിൽ കുമാർ പറഞ്ഞു. അനർഹമായ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും സുനിൽ കുമാർ വ്യക്തമാക്കി.. സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിചിത്രമായ ഒരു മറുപടിയാണ് ഇന്നലെ കിട്ടിയത്. സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാം എന്നായിരുന്നു അത്. പരാതിയിൽ കഴമ്പില്ലെങ്കിൽ […]