കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി സോന എൽദോസ് (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് റമീസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആത്മഹത്യ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനുമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്. സോനയുടെ ആത്മഹത്യക്കുറിപ്പിൽ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസ് നടപടി. സോനയുടെ മരണത്തിൽ റമീസിന്റെ വീട്ടുകാരെയും പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം സോനയുടെ ഒറ്റപ്പേജ് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. ശനിയാഴ്ചയാണ് മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല […]









