കണ്ണൂർ: കേരളത്തിലെ പ്രഗ്യാ സിംഗ് ഠാക്കൂർ ആണ് സി സദാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ. ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോഗ്യതയെന്നും ഒരു എംപി ആയി എന്നു കരുതി സഖാക്കളേ ജയിലിൽ അടച്ച് വിലസി നടക്കാം എന്നു കരുതേണ്ടെന്നും എംവി ജയരാജൻ പറഞ്ഞു. സി സദാനന്ദൻ എംപിയുടെ കാൽവെട്ടിയ കേസുമായി ബന്ധപ്പെട്ട് മട്ടന്നൂർ ഉരുവച്ചാലിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാർദ്ദനനെ ആക്രമിച്ചിട്ടില്ല എന്നു പറയാനാകുമോ സി […]









