പെർത്ത്: അമിതമായി മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ 51കാരൻ മരിച്ച സംഭവത്തിൽ ബ്രിട്ടീഷ് വനിത കുറ്റമേറ്റു. അനുവദനീയമായതിലും അധികം മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഓസ്ട്രേലിയയിലെ കോടതി മുൻപാകെ യുവതി കുറ്റമേറ്റത്. ഓസ്ട്രേലിയ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് വനിത അലീസിയ കെംപ് (25) വിധി കാത്ത് ഓസ്ട്രേലിയയിൽ തടവിൽ കഴിയുകയാണ്. സുഹൃത്തിനൊപ്പമാണ് ഇവർ മെയ് മാസം ഓസ്ട്രേലിയയിലെ പെർത്തിൽ എത്തിയത്. ഇവിടെ ഒരു ബാറിൽ കയറി അമിതമായി മദ്യപിച്ച അലീസിയയെയും സുഹൃത്തിനെയും ഇവിടെ നിന്നും പുറത്താക്കി. പിന്നീട് […]