തിരുവനന്തപുരം: ഡേറ്റിങ് ആപ്പിലൂടെ സ്വവർഗാനുരാഗികളായ പുരുഷന്മാരെ കണ്ടെത്തി ബന്ധപ്പെട്ടശേഷം പണം തട്ടുന്ന സംഘം അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വെഞ്ഞാറമൂട് സ്വദേശിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥരും ഉന്നത പദവികളിലിരിക്കുന്ന പലരും തട്ടിപ്പ് സംഘത്തിന്‍റെ വലയിലായ വിവരം ലഭിച്ചത്. പണവും സ്വർണവും നഷ്ടമാകുമെങ്കിലും വിവരം പുറത്തറിയുമെന്ന ഭയം മൂലം ആരും പരാതിയുമായി എത്താറില്ലെന്നും പൊലീസ് പറഞ്ഞു. വെഞ്ഞാറമ്മൂട് സ്വദേശിക്ക് മാലയും മോതിരവുമാണ് നഷ്ടമായത്. സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ മുക്കുനൂർ ജങ്ഷനിൽ […]