തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന 4 മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം പുറത്തുനിന്നുള്ളവർക്ക് ഫ്രീസർ തുറന്നു കാണിച്ച സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാതെ സംഭവത്തെ ലഘൂകരിച്ച് ആശുപത്രി അധികൃതർ. അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ ഉൾപ്പെടെ മൊഴിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. രേഖ പറഞ്ഞു. ഇതു സംബന്ധിച്ച് ആരിൽനിന്നു പരാതി ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസിൽ റിപ്പോർട്ട് ചെയ്യാത്തതെന്നാണ് ആശുപത്രിയുടെ വിശദീകരണം. അലർജിക് റിയാക്ഷൻ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ […]