ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ വിളിച്ചു സംസാരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി. റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെ പിന്തുണ തേടിയാണ് സെലൻസ്കി മോദിയുമായി സംസാരിച്ചത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത മോദിയെ അറിയിച്ചതായി പിന്നീട് സെലൻസ്‌കി എക്സിൽ കുറിച്ചു. മോദിയുമായി നീണ്ട സംഭാഷണത്തിൽ ഏർപ്പെട്ടെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. ‘‘ഞങ്ങളുടെ നഗരങ്ങളിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ കുറിച്ചും സപ്പോരിജിയയിലെ ബസ് സ്റ്റേഷനുനേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തെക്കുറിച്ചും ഞാൻ അദ്ദേഹത്തെ അറിയിച്ചു. […]









