വാഷിങ്ടൻ: യുഎസിൽ വച്ച് പാക്ക് സൈനിക മേധാവി അസിം മുനീർ നടത്തിയ ആണവ ഭീഷണിയെ രൂക്ഷമായി വിമർശിച്ചും പരസ്യമായി കളിയാക്കി പെന്റഗൺ മുൻ ഉദ്യാഗസ്ഥൻ മൈക്കൽ റൂബിൻ. പാക്കിസ്ഥാൻ ഇപ്പോൾ പെരുമാറുന്നത് ഒരു തെമ്മാടി രാഷ്ട്രത്തെ പോലെയാണെന്നും റൂബിൻ പരിഹസിച്ചു. സൈനിക മേധാവിയുടെ പ്രസ്താവന പൂർണമായും അസ്വീകാര്യമാണെന്നും ഐഎസും ഒസാമ ബിൻ ലാദനും മുൻപു നടത്തിയ പ്രസ്താവനകൾക്ക് സമാനമാണ് മുനീറിന്റെ പ്രസ്താവനയെന്നു റൂബിൻ പറഞ്ഞു. ആകെ വ്യത്യാസം അസിം മുനീർ കോട്ട് ധരിച്ച ഒസാമ ബിൻ ലാദനാണെന്നും […]