കോഴിക്കോട്: സഹോദരിമാരായ വയോധികരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരന്‍ മരിച്ചതായി സൂചന. തലശ്ശേരിയിൽ കണ്ടെത്തിയ അറുപത് വയസുള്ള ആളിന്റെ മൃതദേഹം ഇവരുടെ സഹോദരൻ പ്രമോദിന്റേതാണെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകിട്ടാണ് കുയ്യാലി പുഴയിൽ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് വിശദമായ പരിശോധനകൾ നടത്തുകയാണ്. ഇതിനായി ബന്ധുക്കളുമായി പോലീസ് ആശയവിനിമയം നടത്തി. അതേസമയം പ്രായമായ സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇവർക്കു സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും കണ്ടെത്തൽ. കഴിഞ്ഞ 9ന് നഗരത്തിൽ […]