കോഴിക്കോട്: കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരൻറെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. തലശേരി കുയ്യാലി പുഴയിൽ കണ്ടെത്തി അജ്ഞാത മൃതദേഹം കാണാതായ പ്രമോദിൻറേതാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ മൃതദേഹത്തിൻറെ ഫോട്ടോ കണ്ട് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നെങ്കിലും നേരിൽ കണ്ടശേഷമാണ് മൃതദേഹം പ്രമോദ് തന്നെയാണെന്ന് ഉറപ്പിച്ചത്. കഴിഞ്ഞ 9ന് കോഴിക്കോട് കരിക്കാംകുളം ഫ്ലോറിക്കൻ റോഡിൽ മൂന്നു വർഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ശ്രീജയ (72), പുഷ്പലളിത (68) എന്നിവരെ രണ്ട് മുറികളിലായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണം ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം […]