കറാച്ചി: സൈനിക മേധാവി അസിം മുനീർ യുഎസിൽ വച്ചു നടത്തിയ ആണവഭീഷണിക്കു പിന്നാലെ, ഇന്ത്യയ്‌ക്കെതിരെ ജല യുദ്ധ ഭീഷണി ആവർത്തിച്ച് പാക്കിസ്ഥാന്റെ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യൻ നടപടിയെ വിമർശിച്ചാണ് ഭൂട്ടോ വീണ്ടും രംഗത്തെത്തിയത്. ഇന്ത്യ ജലം നൽകാതിരുന്നാൽ യുദ്ധമല്ലാതെ മറ്റു വഴികളില്ലെന്ന് ഭൂട്ടോ പറഞ്ഞു. നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ സർക്കാരിന്റെ പ്രവൃത്തികൾ പാക്കിസ്ഥാനു വലിയ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. […]