തൃശൂർ: വോട്ട് തട്ടിപ്പ്, കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാതെ സുരേഷ് ഗോപി. ‘സഹായിച്ചതിനു നന്ദി’യെന്ന ഒറ്റ വാക്കിൽ മാധ്യമ പ്രവർത്തകരുടെ നിരന്തര ചോദ്യത്തിനു മറുപടി നൽകി അദ്ദേഹം കാറിൽ കയറി മടങ്ങി. രാവിലെ വന്ദേഭാരത് ട്രെയിനിൽ തൃശൂരിലെത്തിയ കേന്ദ്രമന്ത്രി, അശ്വനി ആശുപത്രിയിൽ പ്രവർത്തകരെ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ സിപിഎം ഓഫീസിലേക്കു നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റെന്നു പറയപ്പെടുന്നവരാണ് അശ്വനിയിൽ ചികിത്സയിലുള്ളത്. ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്തെത്തിയ മന്ത്രി അവിടെവച്ചും മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നില്ല. രാവിലെ ബിജെപി […]