കായംകുളം: സാമ്പത്തിക ബാധ്യതയെത്തുടർന്ന് വീടുവിട്ട ഭാര്യയെപ്പറ്റി രണ്ടു മാസമായിട്ടും വിവരം ലഭിക്കാതായതോടെ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് മരിച്ചത്. ഇതിനിടെ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്ന ഭാര്യയെ കണ്ടെത്തി. കഴിഞ്ഞ ജൂൺ 11നു രാവിലെ ബാങ്കിൽ പോകുന്നുവെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാണ് വിനോദിന്റെ ഭാര്യ രഞ്ജിനി. പിന്നീട് ഇവരെക്കുറിച്ചു വിവരമില്ലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബാങ്കിൽ പോയില്ലെന്നു കണ്ടെത്തി. ഓട്ടോറിക്ഷയിൽ […]