ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും രംഗത്ത്. പാക്കിസ്ഥാന്റെ ഒരിറ്റ് വെള്ളം പോലും ഇന്ത്യയ്ക്കു വിട്ടുകൊടുക്കില്ലെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങളുടെ വെള്ളം തടഞ്ഞുവെക്കുമെന്ന് നമ്മുടെ ശത്രു ഭീഷണിപ്പെടുത്തുന്നു. ഇത്തരമൊരു നീക്കം നടത്താൻ ശ്രമിച്ചാൽ, പാക്കിസ്ഥാൻ നിങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം നൽകും” എന്നായിരുന്നു ഷെരീഫിന്റെ വാക്കുകൾ. അതുപോലെ ഇൻഡസ് നദീജലം […]









