കൊച്ചി: സ്കൂളിൽ വൈകിയെത്തിയതിന് തൃക്കാക്കരയിലെ സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്കിരുത്തുകയും മൈതാനത്തിനു ചുറ്റും ഓടിക്കുകയും ചെയ്തതായി രക്ഷിതാക്കളുടെ പരാതി. വിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകിയെന്ന് കുടുംബം വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ കുട്ടിയെ ശിക്ഷിച്ചിട്ടില്ലെന്നും വൈകി എത്തുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പിടിഎ നിയമം നടപ്പാക്കുകയാണ് ചെയ്തതെന്നുമാണ് സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‍യുവും എസ്എഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തി. എന്നും രാവിലെ […]









