വാഷിങ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപ്തന്നെ ചർച്ച മോശമാണെങ്കിൽ വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ കൂടിക്കാഴ്ച നന്നായി മുന്നോട്ടുപോയാൽ സമീപഭാവിയിൽ തന്നെ സമാധാനമുണ്ടാകുമെന്നും അലാസ്കയിൽ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറപ്പെടുന്നതിനു മുൻപ് ട്രംപ് പറഞ്ഞു. ചർച്ചയ്ക്കു മുൻപുതന്നെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വന്തം കാര്യത്തിനു വേണ്ടിയല്ലെന്നും ട്രംപ് പറഞ്ഞു. ‘എനിക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്. എനിക്കതിന്റെ ആവശ്യവുമില്ല. എന്റെ രാജ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാനാണ് […]