
കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് നടൻ ദേവൻ. ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവന്റെ എതിരാളിയായി മത്സരിച്ച് വിജയിച്ച നടിയാണ് ശ്വേത മേനോൻ. പരസ്പര ബഹുമാനത്തോടെയുള്ള ഈ നടപടിയെ ‘അമ്മ’യുടെ യഥാർത്ഥ സ്പിരിറ്റായിട്ടാണ് സംഘടനയിലെ അംഗങ്ങൾ വിശേഷിപ്പിച്ചത്. പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ ദേവനെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് സംസാരിച്ച നടൻ ജഗദീഷ്, സംഘടനയിൽ സ്ത്രീകൾക്ക് സംവരണം ആവശ്യമില്ലെന്നും അവർ സ്വന്തം കഴിവിൽ മുന്നോട്ട് വരട്ടെയെന്നുമുള്ള ദേവന്റെ നിലപാടുകളെക്കുറിച്ചും സംസാരിച്ചു.
The post ‘അമ്മ’യുടെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു appeared first on Express Kerala.









