കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. പാലായിൽ ക്രിസ്ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാണി സാർ സഹായിച്ചിട്ടുണ്ട്. എല്ലാവർക്കും കൊടുക്കുമ്പോൾ പൊട്ടും പൊടിയും എസ്എൻഡിപി യൂണിയന് തന്നിട്ടുണ്ട്. എന്നാൽ മകൻ സൂത്രക്കാരനാണ്. കോട്ടയം രാമപുരത്ത് മീനച്ചിൽ- കടുത്തുരുത്തി എസ്എൻഡിപി ശാഖാസംഗമത്തിൽ സംസാരിക്കവേയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. ഞാനൊരു വർഗീയവാദിയല്ല. എന്റെ സമുദായത്തിന്റെ കാര്യമാണ് പറഞ്ഞത്. സമുദായത്തിന്റെ പ്രശ്‌നങ്ങൾ പറയുമ്പോൾ അത് […]









