ലണ്ടൻ : വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാനായി കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിന് സസ്പെൻഷൻ. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്നും ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. കോക്ക്പിറ്റ് വാതിൽ തുറന്നിട്ട് വിമാനം പറത്തുന്ന പൈലറ്റിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന തന്റെ കുടുംബത്തെ വിമാനം പറപ്പിക്കുന്നത് കാണിച്ചു കൊടുക്കുന്നതിന് വേണ്ടിയാണ് പൈലറ്റ് കോക്ക്പിറ്റ് തുറന്നിട്ടത്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് പൈലറ്റ് തന്നെ ഇതിന് വിശദീകരണം നൽകിയിരുന്നു. പറന്നുയർന്ന ശേഷം കോക്ക്പിറ്റ് […]









