തിരുവനന്തപുരം: അങ്കണവാടി കുട്ടികളും ടീച്ചർമാരും സ്വാതന്ത്ര്യദിനത്തിൽ രാഖി കെട്ടണമെന്ന വ്യക്തമാക്കികൊണ്ടുള്ള സിഡിപിഒയുടെ ശബ്ദ സന്ദേശം വിവാദത്തിൽ. ഇതുസംബന്ധിച്ച ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വർക്കല ഐസിഡിഎസ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകരെത്തി. സിഡിപിഒ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം നൽകിയതിനെതിരെയാണ് പ്രതിഷേധം. അങ്കണവാടി കുട്ടികളും ടീച്ചർമാരും രാഖി കെട്ടണമെന്നും അവ കേന്ദ്ര സർക്കാരിൻറെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണമെന്നും നിർദേശിച്ചിരുന്നു. അതേസമയം, രാഖി കെട്ടണമെന്ന നിർദേശം സംസ്ഥാന സർക്കാരിൻറെ സർക്കുലറിൽ ഇല്ലെന്നും ഇത്തരമൊരു നീക്കം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയാണു […]









