നിലമ്പൂർ: വിവാഹം കഴിഞ്ഞ് വെറും മൂന്നുമാസം കഴിയവേ നവദമ്പതികളായ രാജേഷും (23) അമൃത കൃഷ്ണയും (18) ആത്മഹത്യ ചെയ്തത് നിസ്സാര തർക്കങ്ങളെ തുടർന്നെന്ന് സൂചന. നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകനാണ് രാജേഷ്. എരുമമുണ്ട കാനക്കുത്ത് എലിപ്പാറ്റ ബാലകൃഷ്ണന്റെയും തുളസിയുടെയും മകളാണ് അമൃത. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതു പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. 2022ൽ ആണ് രാജേഷും അമൃതയും അടുപ്പത്തിലായത്. അമൃതയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പോത്തുകൽ പോലീസ് പോക്സോ കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. […]









