തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ചാ വിവാദത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. വിവാദ വ്യവസായി രാജേഷ് കൃഷ്ണയുമായി ചേർത്തുവെച്ച് തനിക്കെതിരേ നടത്തിയ ആരോപണങ്ങൾ വ്യവസായി ഷെർഷാദ് പിൻവലിച്ചില്ലെങ്കിൽ വേണ്ട നിയമനടപടിയിലേക്ക് കടക്കുമെന്ന് ഐസക്ക്. പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ കർശന നടപടി സ്വീകരിക്കും. ഇതങ്ങനെ വെറുതേവിടാൻ തീരുമാനിച്ചിട്ടില്ലെന്നും ഐസക് വ്യക്തമാക്കി. ഒരു ആരോപണം ഉന്നയിക്കുമ്പോൾ ആരോപണം ഉന്നയിക്കുന്നയാളുടെ പശ്ചാത്തലംകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും. ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്. അതിലെന്താണ് പറയുന്നതെന്ന് മാധ്യമപ്രവർത്തനത്തിന്റെ […]









