മലപ്പുറം: സ്വന്തം മണ്ഡലത്തിലെ കുഴിയിൽ വീണ് തിരൂരങ്ങാടി കെപിഎ മജീദ് എംഎൽഎ. കരിമ്പിൽ കാച്ചെടിയിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കാച്ചെടിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു എംഎൽഎ. അപ്പോഴാണ് കാര്‍ ചാലിൽ വീണത്. മറ്റൊരു വാഹനം എത്തിച്ചാണ് കാര്‍ വലിച്ചു കേറ്റിയത്. വെളളക്കെട്ടുണ്ടാകുമ്പോൾ യാത്രക്കാര്‍ ഈ ചാലിൽ വീഴുന്നത് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. എംഎൽഎയുടെ മണ്ഡലത്തിലെ റോഡിലാണ് അപകടമുണ്ടായത്. റോഡിന് വശത്തുള്ള ചാലിൽ വെള്ളക്കെട്ടുണ്ടായിരുന്നു. അതിലേക്ക് കാർ മറിയുകയായിരുന്നു. പിന്നീട് മറ്റൊരു വാഹനം കൊണ്ടുവന്ന് നാട്ടുകാരാണ് […]









