കൊച്ചി: കത്തുവിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. ഇങ്ങനെയൊരു കത്ത് കഴിഞ്ഞ നാലുകൊല്ലമായി വാട്‌സ്ആപ്പിൽ കറങ്ങി നടക്കുന്നുണ്ടെന്നും ആളുകളെ അപമാനിക്കാൻ പലതും വിളിച്ചുപറയുകയാണെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന് അഞ്ചാറുമാസം അല്ലേയുള്ളൂ, ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്തൊക്കെ ഇനി പൊങ്ങിവരുമെന്നും മന്ത്രി. സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് വ്യവസായി നൽകിയ രഹസ്യപരാതിയിൽ എംബി രാജേഷിന്റെ പേരും ഉൾപ്പെടുന്നതായുള്ള വാർത്ത സംബന്ധിച്ച ചോദ്യത്തോട് കൊച്ചിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കത്തുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് പാർട്ടി സെക്രട്ടറി മറുപടി […]









