പാലക്കാട്: അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്തുകൂടി ബസിന്റെ ചക്രം കയറിയിറങ്ങി. പഴനിയിർപാളയം സബീർ അലി – ആയിഷ ദമ്പതികളുടെ മകൾ കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി നഫീസത് മിസ്രിയ (6) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.10ന് പാലക്കാട്–പൊള്ളാച്ചി പാതയിൽ കൊഴിഞ്ഞാമ്പാറ കരുവപ്പാറയിലാണ് അപകടം. മുൻപിൽപോയ ഓട്ടോ പെട്ടെന്ന് നിർത്തിയപ്പോൾ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്ത […]









