കൊച്ചി: പറവൂരിൽ പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആരോപണം. കോട്ടുവള്ളി സ്വദേശിനി ആശാ ബെന്നിയാണ് മരിച്ചത്. ആശയുടെ മരണത്തിൽ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരേയാണ് ബന്ധുക്കളുടെ ആരോപണം. ആശ പത്തുലക്ഷം രൂപ കടംവാങ്ങിയെന്നാണ് പ്രദീപും ഭാര്യയും പറഞ്ഞതെന്ന് ആശയുടെ ഭർത്താവ് ബെന്നി പറയുന്നു. ഇവരു പറയുമ്പോഴാണ് ഈ കാര്യം താൻ അറിയുന്നതെന്നും ആശയോടു ചോദിച്ചപ്പോൾ പണവും പലിശയും ഉൾപ്പെടെ 35 ലക്ഷത്തോളം രൂപ മടക്കികൊടുത്തുവെന്ന് […]









