കൊച്ചി: അയൽവാസിയുടെ ഭീഷണിയെ തുടർന്ന് പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഭീഷണിപ്പെടുത്തിയ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനും പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് പോലീസ്. മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പോലീസ്. അതേസമയം ബിന്ദുവിനെയും പ്രദീപ്കുമാറിനെയും ഇന്നലെ മുതൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇരുവരെയും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിനിടെ, ഇരുവരുടേയും പണമിടപാടിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ആശയും ബിന്ദുവും തമ്മിൽ നടത്തിയ പണമിടപാടിൽ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇത്ര വലിയ […]