മസ്കത്ത്: ഒമാനിലെ മദയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പം ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് സംഭവിച്ചതെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് വ്യക്തമാക്കി.
അതേസമയം യുഎഇക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒമാന്‍റെ ഒരു ചെറിയ ഭൂഭാഗമാണ് മദ. ഇത് മുസന്ദം ഉപദ്വീപിനും ഒമാന്‍റെ പ്രധാന ഭാഗത്തിനും ഇടയിലായി ഫുജൈറയിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇക്കുള്ളിൽ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെങ്കിലും, മദ ഒമാന്‍റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
The post ഒമാനിലെ മദയിൽ നേരിയ ഭൂചലനം appeared first on Express Kerala.