കൊച്ചി: എറണാകുളം പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്റെ മകൾ ദീപ അറസ്റ്റിൽ. ആശാ ബെന്നിയുടെ കുടുംബത്തിന്റെയും അയൽവാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തിൽ ദീപയുമുണ്ടായിരുന്നുവെന്നാണ് മൊഴി. ഇവരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം പ്രദീപും ഭാര്യ ബിന്ദുവും ഇപ്പോഴും ഒളിവിലാണ്. പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം […]