കണ്ണൂർ: കണ്ണൂർ കുറ്റ്യാട്ടൂരിൽ വീട്ടിൽ കയറി സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡി. കോളേജിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് പെട്രോളൊഴിച്ച് യുവതിയെ കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ ജിജേഷിന് 50 ശതമാനം പൊള്ളലേറ്റിരുന്നു. ഇയാൾ പരിയാരം മെഡി. കോളേജിൽ ചികിത്സയിലാണ്. അതേസമയം സംഭവം നടക്കുമ്പോൾ യുവതിയും പിതാവുമായിരുന്നു […]









