തിരുവനന്തപുരം: കല്ലറ തച്ചോണത്ത് സിഐടിയു തൊഴിലാളികൾ ലോഡ് ഇറക്കാൻ സമ്മതിക്കാത്തതിനെ തുടർന്നു ഇൻ്റർലോക്ക് തനിയെ ഇറക്കി അധ്യാപികയായ പ്രിയ വിനോദ്. വീടിന്റെ മുറ്റത്ത് ജോലിക്കാരെ കൊണ്ട് ലോഡിറക്കാൻ സിഐടിയു തൊഴിലാളികൾ അനുവദിച്ചില്ലെന്നും അതിനാലാണ് തനിയെ ലോഡിറക്കിയതെന്നും അധ്യാപിക പറഞ്ഞു. അതിനിടെ ലോഡ് ഇറക്കി തീരും വരെ സിഐടിയു സംഘം അസഭ്യം പറഞ്ഞെന്നും പിന്നീട് മടങ്ങിപ്പോയെന്നും കെപിസിസി മീഡിയ അംഗം കൂടിയായ പ്രിയ പറയുന്നു. ലോഡിറക്കിയ സംഭവത്തിന്റെ വീഡിയോ അടക്കം അധ്യാപിക പുറത്തുവിട്ടു. മദ്യപിച്ചെത്തിയ സിഐടിയുക്കാർ തന്നോടു മോശമായി […]