പാലക്കാട്: എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ കടുക്കുമ്പോൾ പ്രതിഷേധിക്കുന്ന ബിജെപി സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. രാഹുലിന്റെ രാജി കോൺഗ്രസിന്റെ ധാർമിക നിലവാരമാണെന്ന് പറഞ്ഞ സന്ദീപ് ജി വാര്യർ കോൺഗ്രസ് പാർട്ടി ആരോപണ വിധേയന് നിയമസംരക്ഷണം നൽകുകയോ അതിനുവേണ്ടി പണപ്പിരിവ് നടത്തുകയോ ചെയ്യില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ചോദ്യം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യട്ടെ. കോൺഗ്രസ് പാർട്ടി ആരോപണ വിധേയന് നിയമസംരക്ഷണം നൽകുകയോ […]