
ബിജ്‌നോർ: തെരുവിലൂടെ അലഞ്ഞ് നടന്ന കാളയുടെ ആക്രമണത്തിൽ ബിജെപി നേതാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് ബിജെപി നേതാവിനെ കാള കുത്തിക്കൊന്നത്. ബൂത്ത് പ്രസിഡന്റായ സുരേന്ദ്ര ശർമയാണ് കൊല്ലപ്പെട്ടത്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന ശർമയെ തെരുവിൽ അലയുന്ന കാളയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ശർമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാളയെ അധികൃതർ ഗോശാലയിലേക്ക് മാറ്റി.
The post കാളയുടെ കുത്തേറ്റ് ബിജെപി നേതാവിന് ദാരുണാന്ത്യം appeared first on Express Kerala.









