കൊച്ചി: മോഷണക്കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത് യുവാവിനെ പോലീസുകാർ ക്രൂരമായി തല്ലിച്ചതച്ചതിൽ കർശന അന്വേഷണത്തിന് എസ്പി ഉത്തരവിട്ടിട്ടും നടപടിയായില്ല. മൂവാറ്റുപുഴ പെരുമ്പല്ലൂർ മടത്തിക്കുടിയിൽ അമൽ ആന്റണി (35)ക്കാണ് പോലീസിന്റെ ക്രൂരമായ കസ്റ്റഡി മർദനത്തിൽ നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ യുവാവ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആദ്യം ചികിത്സ തേടിയെങ്കിലും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കിടപ്പിലായ അമൽ ഇപ്പോൾ താൽക്കാലികമായി ആയുർവേദ തിരുമ്മൽ ചികിത്സ തേടിയിരിക്കുകയാണ്. അതേസമയം15 വർഷമായി ഇലക്ട്രിക്കൽ ജോലി ചെയ്ത് കുടുംബം […]